കോട്ടയം ജനറൽ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും പനിബാധിതരാണ്.. ഒപി സമയം കഴിഞ്ഞും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം നിസ്സാരമല്ല.. ഈ മാസം ഇതു വരെ സർക്കാർ ആശുപത്രികളിൽ 14,403 പേരാണ് ചികിത്സ തേടിയത്.. ദിനംപ്രതി അഞ്ഞൂറിലധികം പേർ പനി ബാധിതരായി ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണ് പനിബാധിതർ.കുട്ടികളെയും മുതിർന്നവരെയും ഒരുപോലെയാണ് ഈ വൈറൽ പനി ബാധിക്കുന്നത്. ശക്തമായ തൊണ്ട വേദന, ശ്വാസ തടസ്സം, വർധിച്ച ശരീരതാപനില, ശരീരവേദന, എന്നിവയാണ് ലക്ഷണങ്ങൾ. കോവിഡനന്തരം പ്രതിരോധ ശേഷി കുറഞ്ഞവരാണ് പനി ബാധിച്ചാൽ കൂടുതൽ അവശരാകുന്നത്.. കോവിഡിന് സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും,ഡിസംബർ മാസത്തിലെ തണുപ്പും പിന്നീടുള്ള വെയിലും നിറഞ്ഞ കാലാവസ്ഥയാണ് രോഗത്തിനു പ്രധാന കാരണമെന്നും മഞ്ഞു കാലമായതിനാൽ കുട്ടികളെ വലിയ രീതിയിൽ പനി ബാധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു..