ന്യൂഡല്‍ഹി: വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചതിന് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ ജനങ്ങള്‍ക്കിടയിലുള്ള അത്തരം അനുകമ്പ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദര്‍ യാദവിന്റെ ട്വീറ്റില്‍ പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ഇത് കണ്ടതില്‍ സന്തോഷം. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ജനങ്ങള്‍ക്കിടയിലെ അത്തരം അനുകമ്പ അഭിനന്ദനാര്‍ഹമാണ്.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.