സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ജനസുരക്ഷാ കാമ്പെയിനു തുടക്കമായി

പാലക്കാട് – കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ജില്ലാ ലീഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ജനസുരക്ഷാ കാമ്പെയിന് ആലത്തൂര്‍ ബ്ലോക്കില്‍ തുടക്കമായി.  പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന തുടങ്ങിയ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ഈ പദ്ധതികളില്‍ ചേരാനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയവ കാമ്പെയിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കാമ്പെയിന്‍ നബാര്‍ഡ് മുന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രമേശ് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി അധ്യക്ഷത വഹിച്ചു.   ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ആര്‍ പി ശ്രീനാഥ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തിക സാക്ഷരതാ കോര്‍ഡിനേറ്റര്‍ എം വി വെങ്കിടേശ്വരന്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന്‍ എം സുരേഷ്‌കുമാര്‍, ആരോഗ്യ സുരക്ഷാ കൗണ്‍സിലര്‍ ഹസീന തുടങ്ങിയവര്‍ സംസാരിച്ചു.