ഇന്ത്യയില്‍ പകുതിയിലധികം ആളുകള്‍ക്കും ചികിത്സാ സഹായം ലഭിക്കുന്നില്ലെന്ന് സര്‍വ്വേ ഫലം

ഇന്ത്യയില്‍ പകുതിയിലധികം ആളുകള്‍ക്കും ചികിത്സാ സഹായം ലഭിക്കുന്നില്ലെന്ന് സര്‍വ്വേ ഫലം. ഇന്ത്യക്കാരില്‍ 53 ശതമാനവും സ്വന്തം കയ്യില്‍നിന്നും പണം മുടക്കിയാണ ചികിത്സ നടത്തുന്നത്. ഇതില്‍ ഭൂരിഭാഗവും ദരിദ്രരാണ്. രാജ്യത്ത് ചികിത്സ തേടുന്നവരില്‍ നാലില്‍ ഒന്ന് വിഭാഗത്തിന് മാത്രമാണ് വിവിദ സര്‍ക്കാര്‍ പദ്ധതികളിലൂടെ ചികിത്സാ സഹായം ലഭിക്കുന്നതെന്നും സര്‍ക്കാര്‍ ഇതര സംഘടനയായ അര്‍ഥ ഗ്ലോബല്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ശതമാനം ആളുകള്‍ക്ക് സ്വകാര്യ ഇന്‍ഷുറന്‍സ് ഉള്ളപ്പോള്‍ 9 ശതമാനം പേര്‍ക്ക് കമ്പനിയുടെ പരിരക്ഷ ലഭിക്കുന്നു. അതേസമയം, ഭീമമായ ചികിത്സാ ചിലവുകള്‍മൂലം പ്രതിവര്‍ഷം 10 കോടി ആളുകള്‍ ദരിദ്രരായി മാറുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 421 ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടത്തിയത്.