മരണത്തെക്കുറിച്ച് വേവലാതിപ്പെടുന്നതിനുപകരം ജീവിതത്തെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മോദി. മരണം അനിവാര്യമാണെന്നു പറഞ്ഞ അദ്ദേഹം, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനമെന്നും കൂട്ടിച്ചേർത്തു. അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയിൽ, മരണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീവിതം തന്നെ മരണത്തിന്റെ ഒരു മന്ത്രിച്ച വാഗ്ദാനമാണെന്ന് നമുക്കറിയാം, എന്നിട്ടും ജീവിതം അഭിവൃദ്ധിപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെയും മരണത്തിന്റെയും നൃത്തത്തിൽ, മരണം മാത്രമാണ് ഉറപ്പുള്ളത്, പിന്നെ ഉറപ്പായതിനെ എന്തിന് ഭയപ്പെടണം? അതുകൊണ്ടാണ് മരണത്തെക്കുറിച്ച് വിഷമിക്കുന്നതിനുപകരം നിങ്ങൾ ജീവിതത്തെ സ്വീകരിക്കേണ്ടത്. കാരണം അത് അനിശ്ചിതത്വമുള്ളതാണ്,’ അദ്ദേഹം വ്യക്തമാക്കി. വിഷമിച്ചു സ്വയം സമയം കളയരുതെന്ന് പറഞ്ഞ അദ്ദേഹം, ജീവിതത്തെ സമ്പന്നമാക്കുന്നതിനും ലോകത്തിന് മികച്ച സംഭാവന ചെയ്യുന്നതിനുംസ്വന്തം ഊർജം വിനിയോഗിക്കണമെന്നും മോദി ജനങ്ങളോട് അഭ്യർഥിച്ചു. ജീവിതം അസ്ഥിരമായ ഒന്നായതിനാൽഓരോ നിമിഷവും അറിവുനേടുകയും ലക്ഷ്യബോധത്തോടെ ചെലവഴിക്കുകയും വേണം. അതിലൂടെ മാറ്റങ്ങൾ സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയ . ‘ജീവിതം സമ്പുഷ്ടമാക്കാനും ശുദ്ധീകരിക്കാനും ഉയർത്താനും നിങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കണം. അതിലൂടെ മരണം മുട്ടിവിളിക്കുന്നതിനുമുമ്പ്, നിങ്ങൾക്ക് ലക്ഷ്യബോധത്തോടെ ജീവിക്കാൻ സാധിക്കും. നിങ്ങൾ മരണഭയം ഉപേക്ഷിക്കണം. മരണം എന്നത് അനിവാര്യമാണ്. അത് എപ്പോൾ എത്തുമെന്ന് ആശങ്കപ്പെടുന്നതിൽ കാര്യമില്ല. അത് ഉദ്ദേശിക്കുന്ന സമയത്തുതന്നെ എത്തുമെന്നും പ്രധാനമന്ത്രി മോദി
മരണത്തെക്കുറിച്ച് വേവലാതിപ്പെടുന്നതിനുപകരം ജീവിതത്തെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി മോദി
