ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി വീണാ ജോർജ്. ആശവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് വീണാ ജോർജ് വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതും കാസർകോട്, വയനാട് എന്നീ ജില്ലകളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര പിന്തുണ സംബന്ധിച്ചും മന്ത്രിയുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആശ കേന്ദ്ര സ്കീമാണ്. മാർഗരേഖയിലുൾപ്പെടെ മാറ്റങ്ങൾ കൊണ്ടുവരണമെന്നുള്ള ആവശ്യം മന്ത്രിയെ അറിയിക്കും. മന്ത്രിയെ നേരിൽ കാണാൻ സാധിച്ചാൽ വിഷയങ്ങൾ നേരിട്ടറിയിക്കുമെന്നും അല്ലെങ്കിൽ നിവേദനം കൈമാറി മടങ്ങുമെന്നും മറ്റൊരു ദിവസം കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി വീണാ ജോർജ്
