പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു കരാറിലൂടെ തിരികെ നൽകാനാവില്ലെന്നു സുപ്രീം കോടതി

ന്യൂഡൽഹി: പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു കരാറിലൂടെ തിരികെ നൽകാനാവില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡൽഹി അഗ്രികൾചറൽ മാർക്കറ്റിങ് ബോർഡ്, മാർക്കറ്റ് രൂപീകരിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ പകുതി സ്ഥലമുടമകൾക്കു കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട ഹർജിയിലാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സ്ഥലം ഏറ്റെടുക്കാൻ സർക്കാരിനുള്ള സവിശേഷ അധികാരം ദുരുപയോഗം ചെയ്യുന്നതാണ് ഇത്തരം നടപടികളെന്നും ഒരിക്കൽ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ അതു തിരികെ നൽകാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.