ന്യൂഡൽഹി: ബാങ്ക് നിക്ഷേപകങ്ങൾക്കും ലോക്കറുകൾക്കും ഒരേസമയം 4 നോമിനികളെ വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. നിയമം പ്രാബല്യത്തിൽ വരുന്ന തീയതി വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കുന്നതാണ്. ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934 ലെ, ആർബിഐ നിയമം, 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമം, 1955 ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970 ലെയും 1980 ലെയും ബാങ്കിങ് കമ്പനീസ് നിയമം തുടങ്ങിയവയിലാണ് ഭേദഗതി. നിലവിൽ ലോക്കർ, ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവയ്ക്കും ഒരു നോമിനിയാണ് അനുവദിച്ചിരിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ പെരുകുന്നത് ഒഴിവാക്കാനാണ് ഇത് വർധിപ്പിച്ചത്. സഹകരണ ബാങ്കുകളുടെ ചെയർമാൻ ഒഴികെയുള്ള ഡയറക്ടർമാരുടെ കാലാവധി എട്ട് വർഷം വരെയായിരുന്നത് 10 വർഷമാക്കും. കേരളത്തിലും മറ്റും ഒരു തവണ 5 വർഷമാണ് കാലാവധി. രണ്ട് തവണ ഡയറക്ടറാകുന്ന വ്യക്തി എട്ടാം വർഷത്തിൽ സ്ഥാനമൊഴിയേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് ഒഴിവാക്കും.
ഒരേസമയം 4 നോമിനികളെ വരെ വയ്ക്കാൻ അവസരം നൽകുന്ന ബാങ്കിങ് ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി
