കൊച്ചി. കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളെ നിശ്ചയിക്കാനുള്ള റഫറണ്ടം നീട്ടിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കരാർ ജീവനക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താതെ റഫറണ്ടം നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കരാർ ജീവനക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി വിശദീകരണം തേടി. 120 ദിവസം ജോലി ചെയ്തിട്ടുള്ള കരാർ ജീവനക്കാർക്കും വോട്ട് ചെയ്യാൻ അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. കരാർ/ബദലി ജീവനക്കാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ റിട്ടേണിങ് ഓഫിസർ നിർദേശം നൽകി. എന്നാൽ ഇതുണ്ടാകാത്തതിനാൽ റഫറണ്ടം നീട്ടിവയ്ക്കാൻ റിട്ടേണിങ് ഓഫിസർ നിർദേശം നൽകിരുന്നു. ഇതിനെതിരെ കെഎസ്ആർടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകി. റഗുലർ ജീവനക്കാരെ ഉൾപ്പെടുത്തി കെഎസ്ആർടിസി നൽകിയ പട്ടിക പ്രകാരം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനും നിശ്ചയിച്ച പ്രകാരം 30 ന് റഫറണ്ടം നടത്താനും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു അപ്പീൽ. അഡ്വ.എസ്.കെ.ആദിത്യൻ വഴിയാണ് അപ്പീൽ നൽകിയത്
കെഎസ്ആർടിസിയിൽ അംഗീകൃത തൊഴിലാളി യൂണിയനുകളെ നിശ്ചയിക്കാനുള്ള റഫറണ്ടം നീട്ടിവയ്ക്കാൻ ഹൈക്കോടതി
