പാകിസ്ഥാന് മേല്‍ ഇന്ത്യയുടെ മിസൈല്‍ വര്‍ഷം, ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയില്‍ വിറച്ച് പാക്കിസ്ഥാന്‍. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ പാകിസ്ഥാന്റെ അതിര്‍ത്തിക്ക് ഉള്ളില്‍ കടന്ന് ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളെ കേന്ദ്രീകരിച്ചായിരുന്നു മിസൈല്‍ ആക്രമണം.
നിയന്ത്രണ രേഖയില്‍നിന്ന് 100 കിലോമീറ്ററിന് ഉള്ളിലുള്ള സ്ഥലങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. പാകിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കടക്കാതെ ആയിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം എന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഇന്ത്യ പ്രകോപനം ഇതോടെ അവസാനിപ്പിച്ചാല്‍ തുടര്‍ നടപടികള്‍ ഉണ്ടാവില്ലെന്ന് പാക് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.