പാകിസ്താന് എതിരെ ഇന്ത്യന്‍ സൈന്യം ; പാകിസ്താന്‍റെ സൈനിക പോസ്റ്റ് തകര്‍ത്ത് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താന് എതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുന്ന ആദ്യത്തെ ഔദ്യോഗിക ദൃശ്യങ്ങള്‍ പുറത്ത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പാകിസ്താന്‍ സൈനിക പോസ്റ്റ് തകര്‍ക്കുന്ന വീഡിയോ ദൃശ്യമാണ് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടത്. എക്സിലൂടെയാണ് സെെന്യം ദൃശ്യം പുറത്തുവിട്ടത്. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനേത്തുടർന്നായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. ജമ്മു കശ്മീരിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ രാത്രിയില്‍ സൈന്യം രാത്രിയില്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ശക്തമായി ചെറുത്തതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ജമ്മു, പത്താന്‍കോട്ട് തുടങ്ങിയ ഇടങ്ങളിലെ മിലിട്ടറി സ്റ്റേഷനുകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 15 നഗരങ്ങളിലായി സ്ഥിതിചെയ്യുന്ന മിലിട്ടറി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ ആക്രമണശ്രമത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതായി വ്യാഴാഴ്ച പ്രതിരോധമന്ത്രാലയം അറിയിച്ചു.