ഇന്ത്യ–പാക്ക് സംഘർഷം തുടരുന്നതിനിടെ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ

ഇന്ത്യ–പാക്ക് സംഘർഷം തുടരുന്നതിനിടെ പാക്ക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഇന്ത്യ. ഡൽഹിയിലെ പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോടാണ് ഉടനടി രാജ്യം വിടാൻ നിർദേശിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥനു ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോർട്ട്. 4 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് ഉദ്യോഗസ്ഥന് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി. ഉദ്യോഗസ്ഥന്റെ പേരോ പുറത്താക്കുന്നതിനുള്ള കാരണമോ വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിട്ടില്ല.