പ്രാദേശികതലത്തിൽ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ നടപ്പാക്കി വിജയിപ്പിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇനി അതിഥിത്തൊഴിലാളികളിലേക്കും . അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കാനാണ് നിർദേശം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിഥിത്തൊഴിലാളികളുടെ വാസസ്ഥലം കേന്ദ്രീകരിച്ച് കുടുംബശ്രീ മിഷനുകീഴിൽ സ്പെഷ്യൽ അയൽക്കൂട്ടങ്ങളുണ്ടാക്കാൻ മാർഗരേഖയും തയ്യാറാക്കി. കേരളവുമായി അതിഥിത്തൊഴിലാളികളുടെ സാംസ്കാരിക ഏകോപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അയൽക്കൂട്ടങ്ങൾക്കുപുറമെ, കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബാലസഭകളിൽ അതിഥിക്കുട്ടികളെക്കൂടി ഉൾപ്പെടുത്താനാണ് പുതിയ നിർദേശം. അവധിദിവസങ്ങളിൽ ചേരുന്ന ബാലസഭകൾ വഴി കലാകായിക സർഗാത്മകപ്രവർത്തനങ്ങൾ സംഘടിപ്പിച്ചും സാംസ്കാരികവിനിമയം സാധ്യമാക്കണം. ഇങ്ങനെ, അതിഥിത്തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ചുള്ള അയൽക്കൂട്ടവും ബാലസഭകളും സംഘടിപ്പിക്കാൻ ബഹുഭാഷാ വൊളന്റിയർമാരുടെ സേവനവും ലഭ്യമാക്കും.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഇനി അതിഥിത്തൊഴിലാളികളിലേക്കും
