ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. സുരക്ഷാ നടപടികളുടെ ഭാഗമായി കാണ്ടഹാര്‍ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ ഇന്ത്യ താല്‍ക്കാലികമായി തിരിച്ചുവിളിച്ചു.
യു.എസ് സൈന്യം മടങ്ങിയതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സാഹചര്യം ലോകരാജ്യങ്ങള്‍ നിരീക്ഷിച്ചുവരുകയാണ്. രാജ്യത്ത് താലിബാന് ശക്തി പ്രാപിക്കുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള വികസന പദ്ധതികളില്‍ ഇന്ത്യയും ഭാഗമാകുന്നുണ്ട്. അണക്കെട്ട് അടക്കം നിരവധി ഇന്ത്യന്‍ പദ്ധതികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ പദ്ധതി നിര്‍മ്മാണത്തിന്റെ സുരക്ഷ അഫ്ഗാനിസ്ഥാന് ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.