കുവൈത്തില്‍ 70 ശതമാനം ജനങ്ങളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

കുവൈത്തില്‍ ജനസംഖ്യയുടെ 70 ശതമാനംപേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി കണക്ക്. കോവിഡ് വ്യാപനം കുറയ്ക്കുന്നതില്‍ വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍ നിര്‍ണായക പങ്കുവഹിച്ചതായാണ് വിലയിരുത്തല്‍.

വാക്‌സിനേഷന്റെ ഫലമായി കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതായാണ് വിലയിരുത്തല്‍. 3,777 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതില്‍ 40ല്‍ താഴെ പേര്‍ മാത്രമാണ് കോവിഡ് വാര്‍ഡുകളിലും ഐ.സി.യുവിലുമായി ചികിത്സയിലുള്ളത്. ടി.പി.ആര്‍ 1.39 ആയി രാജ്യത്ത് കുറഞ്ഞു. രോഗമുക്തി നിരക്കിലുള്ള വര്‍ധനവും പ്രതീക്ഷ നല്‍കുന്നു.