കാഠ്മണ്ഡു: ആരോഗ്യരംഗത്ത് നേപ്പാളിന് കൈത്താങ്ങുമായി ഇന്ത്യ. കോവിഡ് പ്രതിരോധത്തില്‍ ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്സിജന്‍ പ്ലാന്റ് സംഭാവനയായ് നല്‍കിയാണ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
ബി.പി കൊയ്റോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. മിനിറ്റില്‍ 980 ലിറ്റര്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റന് സാധിക്കും.
ഇരുനൂറോളം രോഗികള്‍ക്ക് ഒരേസമയം ഓക്സിജന്‍ ലഭ്യമാകുന്ന രീതിയിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം. പ്ലാന്റ് ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മല്‍ഹോത്ര, നേപ്പാള്‍ ആരോഗ്യമന്ത്രി ഉമേഷ് ശ്രേഷ്തയ്ക്ക് കൈമാറി.