രാജ്യത്ത് ഔഷധകൃഷി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഔഷധ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായി ആയുഷ് മന്ത്രാലയം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശിയ കാമ്പയ്‌നിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, ഗ്രീന്‍ ക്യാമ്പയ്ന്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 75,000 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. ഔഷധ സസ്യങ്ങള്‍ക്ക് രാജ്യത്ത് വലിയ സാധ്യതയുണ്ടെന്ന് കേന്ദ്ര ആയുഷ്മന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞു.