ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി: നിര്‍ണായക വിവരങ്ങള്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്തു. പ്രധാനമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യമന്ത്രി മടങ്ങിയത്.