തിരുവനന്തപുരം: പ്രവര്‍ത്തനശൂന്യമായ കെ.എസ്.ആര്.ടി.സി ബസുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്നതിനുള്ള പദ്ധതിയുമായി അധികൃതര്‍. ഇത്തരം വണ്ടികളില്‍ മത്സ്യവില്‍പ്പനയ്ക്ക് തയ്യാറാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചതായി മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തില്‍ ഗതാഗത വകുപ്പും ഫിഷറീസ് വകുപ്പും തമ്മില്‍ തീരുമാനമായി. പദ്ധതിയുടെ രൂപരേഖയുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. പദ്ധതിയില്‍ ഗതാഗത വകുപ്പും ഫിഷറീസ് വകുപ്പും യോജിച്ച് പ്രവര്‍ത്തിക്കും. പദ്ധതി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്.ടി.സിയെ ലാഭത്തിലെത്തുക്കുന്നതിന് നിരവധി പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നതായി മന്ത്ര തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നു. സ്റ്റാന്റുകളിലെ ഒഴിഞ്ഞ മുറികളില്‍ മദ്യ വില്‍പ്പന, കെ.എസ്.ആര്.ടി.സി വര്‍ക് ഷോപ്പുകളും പമ്പുകളും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമാക്കല്‍ തുടങ്ങി നിരവധി പദ്ധതികളുടെ വിശദാംശങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു.