മുംബൈ: ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സമഗ്ര പ്ലാറ്റ്ഫോമായ ‘കാര്‍ക്കിനോസില്‍’ 110 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റയുടെ മുന്‍ ഉദ്യോഗസ്ഥരായ ആര്. വെങ്കടരമണന്‍, രവികാന്ത് എന്നിവരാണ് കാര്‍ക്കിനോസിന്റെ സ്ഥാപകര്‍.
ക്യാന്‍സര്‍ രോഗികളുടെ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ ഡിജിറ്റലി എനേബിള്‍ഡ് ആയിട്ടുള്ള വിതരണ ശൃംബലകളിലൂടെ കൂടുതല്‍ രോഗികളിലേയ്ക്ക് എത്തിക്കുകയാണ് മുംബൈ ആസ്ഥാനമായ കാര്‍ക്കിനോസിന്റെ പ്രവര്‍ത്തനലക്ഷ്യം. ഭാവിയില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
കേരളത്തില്‍ കോതമംഗലം, ചോറ്റാനിക്കര, തൊടുപുഴ എന്നിവിടങ്ങളില്‍ കാര്‍ക്കിനോസിന്റെ സേവനം ലഭ്യമാണ്. ഈ വര്‍ഷം കേരളത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ സജ്ജമാക്കാനാണ് സ്ഥാപനത്തിന്റെ തീരുമാനം.