സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നത് പരിശോധിക്കാന്‍ വിദഗ്ത സമിതി

തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് പരിഗണനയില്‍. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് വിദഗ്ത സമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏത് ഡാം തുറക്കണമെന്നത് അതാത് ഡാമുകളിലെ വെള്ളത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ഡാമുകള്‍ തുറക്കുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് അതാത് ജില്ലാ കളക്ടര്‍മാരെ അറിയിച്ചിരിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനുള്ള സമയം നല്‍കണം.
സംസ്ഥാനത്ത് നിലവില്‍ 148 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. ക്യാമ്പുകളില്‍ ആവശ്യത്തിന് സൗകര്യം ഉറപ്പുവരുത്തണം. റവന്യു വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. ഇതിനായി പ്രാദേശിക കൂട്ടായ്മകളുടെ സഹകരണവും തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.