ആറാട്ട് തിയേറ്ററില്‍തന്നെ: റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ നായകനായി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതുചിത്രം ആറാട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മരക്കാര്‍ അറബിക്കടലിലെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രമടക്കം മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളോട് കാണിക്കുന്ന ആഭിമുഖ്യത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ ശക്തമായ പ്രതിഷേധമറിയിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ആറാട്ടിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്.
ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 10ന് തിയേറ്ററുകളിലെത്തും. ചിത്രം ഈ വര്‍ഷം ഒക്‌ടോബര്‍ 14ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും തിയേറ്റര്‍ തുറക്കുന്നത് നീണ്ടുപോയതോടെ റിലീസ് തീയതി മാറ്റുകയായിരുന്നു.