നിങ്ങള്‍ പ്രശ്തനാണ്, എന്റെ പാര്‍ട്ടിയില്‍ ചേരാമോ- പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഗ്ലാസ്‌കോയില്‍ നടക്കുന്ന സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടിയിലാണ് പങ്കെടുക്കവെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനിടയില്‍ ഇരു പ്രധാനമന്ത്രിമാര്‍ക്കുമിടയില്‍ നടന്ന സൗഹൃദ സംഭാഷണങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
‘നിങ്ങള്‍ ഇസ്രയേലില്‍ വളരെ പ്രശസ്തനാണ്. എന്റെ പാര്‍ട്ടിയില്‍ ചേരാമോ?’-പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഈ ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പൊട്ടിച്ചിരിച്ചുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ കരംഗ്രഹിച്ചാണ് ചോദ്യത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.