അഹമ്മദാബാദ്: ഗുജറാത്തില്‍ ആദിവാസി വിഭാഗത്തിലുള്ളവരെ പണം നല്കി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതിന് ഒമ്പതുപേര്‍ക്കെതിരെ കേസ്. ഗുജറാത്ത് ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തില്‍നിന്നും 37 കുടുംബങ്ങളിലെ 100ല്‍പരം ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയെന്നാണ് കേസ്.
സ്ഥലവാസിയും നിലവില്‍ ലണ്ടനില്‍ താമസിച്ചുവരുകയുംചെയ്യുന്ന ഫെഫ്ദാവാല ഹാജി അബ്ദുള്‍ എന്നയാള്‍ വിദേശത്തുനിന്നും സമാഹരിച്ച പണം മതപരിവര്‍ത്തനത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി.
നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനായി ഏറെക്കാലമായി വാദിവാസി സമൂഹത്തിനിടയില്‍ പ്രതികള്‍ പ്രവര്‍ത്തനം നടത്തിവരുന്നതായി പോലീസ് പറയുന്നു. രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമം നടന്നതായും പോലീസ് പറയുന്നു. മതപരിവര്‍ത്തനം തടയുന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും പ്രതികള്‍ക്ക് എതിരെ പോലീസ് കേസ് ചുമത്തി.