വസ്ത്രത്തോടൊപ്പം മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്‌സോ നിലനില്‍ക്കില്ലെന്ന ഉത്തരവ് റദ്ദാക്കി സുപ്രീ കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദ് ചെയ്ത് സുപ്രീം കോടതി. വസ്ത്രം മാറാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമല്ല എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
എന്നാല്‍ ഈ ഉത്തരവ് ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് റദ്ദാക്കുകയായിരുന്നു. ശരീരഭാഗങ്ങളില്‍ നേരിട്ട് സ്പര്‍ശിക്കാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ലൈംഗിക അതിക്രമം തന്നെയാണെന്ന് സുപ്രീ കോടതി വ്യക്തമാക്കി. വിഷയത്തില്‍ ബോംബെ ഹൈക്കോടതിയെ സുപ്രീ കോടതി വിമര്‍ശിക്കുകയും ചെയ്തു.