കൊച്ചി: ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിനോഡും സര്‍ക്കാരിനോടും വിശദീകരണം തേടി ഹൈക്കോടതി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറാണ് നടപടി ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്.
ശബരിമലയില്‍ നിവേദ്യത്തിനും പ്രസാദത്തിനും ഉപയോഗിക്കുന്ന സാധനങ്ങള്‍ പരിശുദ്ധവും പവിത്രവും ആയിരിക്കണം. മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാരം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ല. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.