ന്യൂയോര്‍ക്ക്: യൂറോപ്പില്‍ വരും മാസങ്ങളില്‍ എഴുലക്ഷം കോവിഡ് മരണങ്ങള്‍കൂടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യുറോപ്പിലെ ആകെ കോവിഡ് മരണ സംഖ്യ ഇതോടെ 22 ലക്ഷത്തില്‍ എത്തുമെന്നും സംഘടന അറിയിച്ചു.
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മൂന്നാം തരംഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സെപ്റ്റംബറില്‍ 2100 ആയിരുന്ന ശരാശരി കോവിഡ് പ്രതിദിന മരണ നിരക്ക് ഇപ്പോള്‍ 4200 ആയി വര്‍ധിച്ചത് ആശങ്കാജനകമാണെന്ന് സംഘടന ഓര്‍മ്മിപ്പിക്കുന്നു.
വാക്‌സിനേഷന്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കാത്തതാണ് മൂന്നാം തരംഗ സാധ്യത വര്‍ധിപ്പിക്കുന്നതെന്നാണ് സംഘടന പറയുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കണമെന്നും, ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഉണ്ടാകാനിടയുള്ള വര്‍ധിച്ച തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സംഘടന പറയുന്നു.