രക്ഷിതാക്കളെ പരിചരിക്കാന്‍ അവധി പ്രഖ്യാപിച്ച് അസാം ബി.ജെ.പി സര്‍ക്കാര്‍

ഗുവാഹത്തി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രക്ഷിതാക്കളെ പരിചരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിച്ച് അസാം സര്‍ക്കാര്‍. കഴിഞ്ഞ ബുധനാഴ്ച കൂടിയ യോഗത്തിലാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം.
ഇത്തരത്തില്‍ നല്‍കുന്ന അവധികള്‍ സ്വന്തം വീട് സന്ദര്‍ശിക്കുന്നതിനും രക്ഷിതാക്കളെ പരിചരിക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ജനുവരി 6, 7 തീയതികളില്‍ ആദ്യമായി അവധി ആരംഭിക്കും. പുതിയ തീരുമാനത്തില്‍ താന്‍ വ്യക്തിപരമായി സന്തുഷ്ടനാണ്. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പ്രായമായ മാതാപിതാക്കളുടെ അനുഗ്രഹവും വര്‍ഷത്തിന്റെ ആരംഭത്തില്‍ ലഭിക്കും. ആയതിനാല്‍ ശേഷിക്കുന്ന മാസങ്ങളില്‍ മികച്ച രീതിയില്‍ അവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുമെന്നും അസാം മുഖ്യമന്ത്രി ഹിമാന്താ ബിശ്വാസ് ശര്‍മ്മ പറഞ്ഞു.