കോവിഡ് പ്രതിരോധം കേന്ദ്ര സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതിനുള്ള ഉദ്ദാഹരണം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയപ്രഖ്യാപനത്തില്‍ സ്വാത്രന്ത്യ സമര സേനാനികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെലും പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലക്ഷക്കണക്കിന് സ്വാതന്ത്ര സമര സേനാനികളുടെ ത്യാഗത്തിന്റെ ഫലമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജനങ്ങളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള വിശ്വാസത്തിന്റെ ഉത്തമ ഉദ്ദാഹരണമാണ് കോവിഡ് പ്രതിരോധത്തില്‍ പ്രകടമാകുന്നത്. കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിന് അകത്തും പുറത്തുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ രാജ്യത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചു. കൊറോണ മുന്നണി പോരാളികളെ നമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.