സെലന്‍സ്‌കിക്ക് പിന്നാലെ പുടിനുമായും ചര്‍ച്ച നടത്തി മോദി: സമാധാനം പുന:സ്ഥാപിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: യുക്രൈന്‍ പ്രസിഡന്റ് വേ്‌ളാദിമിര്‍ സെലന്‍സ്‌കിക്ക് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിനുമായുള്ള സംഭാഷണം 50 മിനിറ്റോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്.

യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി പുടിന്‍ എത്രയുംപെട്ടെന്ന് ചര്‍ച്ച നടത്തണമെന്ന് മോദി പുടിനോട് അഭ്യര്‍ത്ഥിച്ചു. സുമിയില്‍ അടക്കം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനുള്ള സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും റഷ്യന്‍ അതിര്‍ത്തിവഴി പൗരന്മാരെ യുദ്ധ മേഖലയില്‍നിന്നും പുറത്തുകടക്കാന്‍ സഹായിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്നും മോദി പുടിനോട് അഭ്യര്‍ത്ഥനയുന്നയിച്ചു.