ന്യഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള യുക്രൈനിലെ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രക്തച്ചൊരിച്ചില്‍ ഒന്നിനും ഒരു പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്. ഓപ്പറേഷന്‍ ഗംഗയെ മറ്റ് ഒഴിപ്പിക്കല്‍ നടപടികളുമായി താരതമ്യം ചെയ്യാനാകില്ല. സുനിയില്‍ വലിയ പ്രതിസന്ധി നേരിട്ടു. നേരിട്ടുള്ള ഇടപെടലാണ് പ്രധാനമന്ത്രി നടത്തിയതെന്നും ജയശങ്കര്‍ പറഞ്ഞു.
അതേസമയം, ലോകംകണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നാണ് റഷ്യന്‍ അധിനിവേശ യുക്രൈനില്‍ നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യം പിന്മാറിയ മേഖലകളില്‍നിന്നും ഇതുവരെ 420 മൃതദേഹങ്ങള്‍ കണ്ടെടുത്തു.