നേപ്പാളില്‍ ബുദ്ധ ക്ഷേത്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാഠ്മണ്ഡു: ബുദ്ധപൗരണമി ദിനത്തില്‍ നേപ്പാളില്‍ ബുദ്ധ ക്ഷേത്രത്തിന് തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശീബുദ്ധന്‍ ജനിച്ച ലുംബിനിയിലെ മായാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിട്ടത്.

യുപിയിലെ കുശിനഗറില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ലുംബിനിയിലെത്തിയ മോദിയെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ സ്വീകരിച്ചു. സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്‍ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദര്‍ശിക്കും. 2019 ല്‍ രണ്ടാം തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ നേപ്പാള്‍ സന്ദര്‍ശനമാണിത്.