ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ജല്ലിക്കട്ടിനെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരം അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്. ബോളിവുഡിലെ സിനിമാ മാഫിയക്കെതിരെ താന്‍ നടത്തിയ പോരാട്ടം ഫലം കണ്ടുതുടങ്ങിയിരിക്കുന്നു എന്നും കങ്കണ ട്വീറ്റ് ചെയ്തു.
‘ബോളിവുഡ് മാഫിയക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ ഒടുവില്‍ ഫലം നല്കിയിരിക്കുന്നു. ഇന്ത്യന്‍ സിനിമയെന്നാല്‍ വെറും നാലു സിനിമാ കുടുംബങ്ങളല്ല. സിനിമാ മാഫിയക്കൂട്ടം സ്വന്തം വീടുകളില്‍ ഒളിച്ചിരിക്കുന്നതിനാല്‍ ജൂറിക്ക് അവരുടെ ജോലി കൃത്യമായി ചെയ്യാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍ ടീം ജല്ലിക്കെട്ട്’- കങ്കണ ട്വീറ്റില്‍ കുറിച്ചു.