മലേഷ്യ ആതിഥേയത്വം വഹിക്കുന്ന ഉഭയകക്ഷി സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന

‘ഉദാരശക്തി’ എന്ന ഉഭയകക്ഷി സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ഒരു സംഘം ഇന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടു. ഇന്ത്യൻ വ്യോമസേനയും റോയൽ മലേഷ്യൻ എയർഫോഴ്‌സും (RMAF) ചേർന്ന് നടത്തുന്ന ആദ്യ ഉഭയകക്ഷി അഭ്യാസമാണിത്.

ഇന്ത്യൻ വ്യോമസേന Su-30 MKI, C-17 വിമാനങ്ങളും റോയൽ മലേഷ്യൻ എയർഫോഴ്സ് Su 30 MKM വിമാനങ്ങളും   ഉപയോഗിച്ചാണ് വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ സൈന്യം സ്വന്തം എയർ ബേസിൽ നിന്നാണ് നേരിട്ട് ലക്ഷ്യസ്ഥാനമായ കുവാന്തനിലെ RMAF ബേസിലേക്ക് പുറപ്പെട്ടത്.

ഈ അഭ്യാസം ഇന്ത്യൻ വ്യോമസേനാംഗങ്ങൾക്ക് RMAF-ലെ ചില മികച്ച പ്രൊഫഷണലുകളുമായി പരിശീലന രീതികൾ പങ്കുവെക്കാനും പഠിക്കാനും അവസരമൊരുക്കുകയും. യുദ്ധ ശേഷി പരസ്പരം ചർച്ചചെയ്യാൻ വേദിയാവുകയും ചെയ്യും.

നാല് ദിവസത്തെ അഭ്യാസത്തിൽ ഇരു വ്യോമസേനകളും തമ്മിലുള്ള വിവിധ യുദ്ധ വ്യോമാഭ്യാസ പരിശീലനങ്ങൾക്ക് സാക്ഷ്യം വഹിക്കും. ‘ഉദാരശക്തി’ സൈനികാഭ്യാസം ദീർഘനാളത്തെ സൗഹൃദബന്ധം ശക്തിപ്പെടുത്തുകയും ഇരു വ്യോമസേനകളും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുകയും അതുവഴി മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും.