റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്നില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ രാജ്യത്തെ മെഡിക്കന്‍ കോളജുകളില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
വിദേശ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ ഇന്ത്യയിലെ കോളജുകളിലേക്ക് മാറ്റുന്നതിനു നിയമപരമായ തടസമുണ്ട്. വിദ്യാര്‍ഥികളെ മാറ്റുന്നതിന് ഇതുവരെ ദേശീയ മെഡിക്കല്‍ കമ്മിഷന് അനുമതി നല്‍കിയിട്ടില്ല. പ്രവേശനം അനുവദിച്ചാല്‍ അത് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.