ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍. നിയമ മന്ത്രി പി.രാജീവാണ് ബില്‍ അവതരിപ്പിച്ചത്. തടസ്സവാദവുമായി രംഗത്തെത്തിയ പ്രതിപക്ഷം ബില്ലില്‍ ഒരുപാട് നിയമ പ്രശ്നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി.
യുജിസി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ആണ് ബില്ലില്‍ ഉള്ളത്. സുപ്രീംകോടതി വിധികള്‍ക്ക് വിരുദ്ധവുമാണ് ബില്‍. ബില്‍ നിയമ പരമായി നില നില്‍ക്കില്ല. ചാന്‍സലറുടെ ആസ്ഥാനം സര്‍വകലാശാല ആസ്ഥാനത്തു ആയിരിക്കും എന്നാണ് ബില്ലില്‍ പറയുന്നത്. ചെലവ് സര്‍വകലാശാല തനത് ഫണ്ടില്‍ നിന്നെന്നും വ്യവ്സഥ ചെയ്യുന്നു ചാന്‍സിലറുടെ നിയമന അധികാരി സര്‍ക്കാരാണ്. ചാന്‍സലര്‍ ഇല്ലെങ്കില്‍ പ്രോ ചാന്‍സലര്‍ക്ക് ചുമതല എന്നാണ് ബില്ലില്‍ പറയുന്നത്. ബില്ല് കോടതിയില്‍ നിലനില്‍ക്കില്ല, കുറ്റങ്ങള്‍ തീര്‍ത്ത് വീണ്ടും അവതരിപ്പിക്കുന്നതാണ് സര്‍ക്കാരിന് നല്ലതെന്നും എജിയെ സഭയില്‍ വിളിച്ച് വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.