രാജസ്ഥാനിലെ ദൗസയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ്  പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു. 

ജയ്‌പൂർ :  ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം രാജ്യത്തിന് സമർപ്പിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ അതിവേഗ പാതകളിൽ ഒന്നാണിത്. ഇന്ത്യ വികസനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിന്റെ മറ്റൊരു മഹത്തായ ചിത്രമാണിത്. ദൗസയിലെ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അത്തരം ആധുനിക റോഡുകളും ആധുനിക റെയിൽവേ സ്റ്റേഷനുകളും റെയിൽവേ ട്രാക്കുകളും മെട്രോ റെയിലുകളും വിമാനത്താവളങ്ങളും നിർമ്മിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ പുരോഗതിക്ക് ആക്കം കൂടും. അടിസ്ഥാനസൗകര്യങ്ങൾക്കായി  ചെലവഴിക്കുന്ന പണം  മണ്ണിൽ  ഗുണിതഫലം ഉണ്ടാക്കുമെന്ന് ചിത്രീകരിക്കുന്ന അത്തരം നിരവധി പഠനങ്ങൾ ലോകത്ത് ഉണ്ട്. അടിസ്ഥാനസൗകര്യങ്ങൾക്കുള്ള  നിക്ഷേപം ഇതിലും വലിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നു. കഴിഞ്ഞ 9 വർഷമായി കേന്ദ്രസർക്കാരും അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ നിക്ഷേപം നടത്തുന്നുണ്ട്. രാജസ്ഥാനിലും കഴിഞ്ഞ വർഷങ്ങളിൽ ഹൈവേകളിൽ 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2014-നെ അപേക്ഷിച്ച് ഇത് 5 മടങ്ങ് കൂടുതലാണ്. ഈ നിക്ഷേപത്തിന്റെ വലിയ നേട്ടം രാജസ്ഥാനിലേക്കും അവിടത്തെ  ഗ്രാമങ്ങളിലേക്കും ദരിദ്രരും ഇടത്തരം കുടുംബങ്ങളിലേക്കും എത്താൻ പോകുന്നുവെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
രാജസ്ഥാൻ ഗവർണർ കൽരാജ് , രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് , ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.