ലണ്ടന്‍: വിവാദമായ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ഗോള്‍ നേടിയ മത്സരത്തില്‍ പ്രമുഖ ഫുഡ്ബോള്‍ ഇതിഹാസം മറഡോണ ധരിച്ചിരുന്ന ജേഴ്സി ലേലത്തിന്. 2 ദശലക്ഷം ഡോളറാണ് ലേലത്തുക.
1986 മെക്സിക്കോയില്‍ നടന്ന ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍, ഇംഗ്ലണ്ടിനെതിരെയാണ് മറഡോണ വിവാദ ഗോള്‍ നേടിയത്. മത്സരശേഷം മറഡോണ തന്റെ ജേഴ്സി ഇംഗ്ലണ്ട് ടീം അംഗമായ സ്റ്റീവ് ഹോഡ്ജിന് സമ്മാനിക്കുകയാണുണ്ടായത്. ഈ ജേഴ്സി നിലവില്‍ മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്ബോള്‍ മ്യൂസിയത്തിലാണ് പ്രദര്‍ശനത്തിന് വച്ചിരിക്കുകയാണ്.