നിയമപരമായ വിവാഹപ്രായമെത്തുംമുന്‍പ് ഇന്ത്യയിലെ അഞ്ചിലൊരു പെണ്‍കുട്ടി വിവാഹിതയാകുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വനിത-ശിശു ക്ഷേമമന്ത്രി അന്നപൂര്‍ണാദേവി

നിയമപരമായ വിവാഹപ്രായമെത്തുംമുന്‍പ് ഇന്ത്യയിലെ അഞ്ചിലൊരു പെണ്‍കുട്ടി വിവാഹിതയാകുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വനിത-ശിശു ക്ഷേമമന്ത്രി അന്നപൂര്‍ണാദേവി. ഒരുവര്‍ഷത്തിനിടെ രണ്ടുലക്ഷത്തോളം ബാലവിവാഹം തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും രാജ്യം പൂര്‍ണമായി ഇതില്‍നിന്ന് മുക്തി നേടണമെന്നും മന്ത്രി പറഞ്ഞു. ബാലവിവാഹം പ്രതിരോധിക്കാനുള്ള ‘ബാലവിവാഹ് മുക്ത് ഭാരത്’ പ്രചരണപരിപാടിക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2029-ാടെ ബാലവിവാഹനിരക്ക് അഞ്ചുശതമാനംവരെ കുറയ്ക്കുന്നതിനുള്ള രൂപരേഖ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു.