ആശമാർക്ക് അനുകൂലമായ രീതിയിൽ നല്ലത് സംഭവിക്കട്ടേയെന്ന നിലപാടാണ് തനിക്കുള്ളതെന്ന് തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആശമാർക്ക് അനുകൂലമായ രീതിയിൽ നല്ലത് സംഭവിക്കട്ടേയെന്ന നിലപാടാണ് തനിക്കുള്ളതെന്ന് തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബുധനാഴ്ച രാവിലെ ആറ്റുകാൽ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ സമരപ്പന്തൽ സന്ദർശിച്ച് അദ്ദേഹം വ്യക്തമാക്കി.വർഷങ്ങളായി തുടരുന്ന സാമൂഹിക പ്രവർത്തനം തന്നെയാണ് ആശമാരുടെ കാര്യത്തിലും താൻചെയ്യുന്നത്. കേന്ദ്രമന്ത്രിയായതിനുശേഷം പാർട്ടിയുടെ പിന്തുണയും ഒപ്പമുണ്ട്. സംസ്ഥാന സർക്കാരിനെയോ മറ്റാരെയുമോ കുറ്റപ്പെടുത്താനില്ല. സമരം ഉടൻ ഒത്തുതീർപ്പാക്കാൻ പണം കായ്ക്കുന്ന മരമൊന്നും ആരുടെയും കൈയിലില്ല. എല്ലാറ്റിനും സമയമെടുക്കും. രാഷ്ട്രീയ കലർപ്പില്ലാതെ ചെയ്യാൻ കഴിയുന്നത് താൻ ചെയ്യുന്നു. അതിന്റെ ഫല സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ്റുകാൽ പൊങ്കാലദിനത്തിൽ സമരക്കാർക്ക് പൊങ്കാലയിടാനുള്ള പൊങ്കാലക്കിറ്റും കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകി.