മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനുള്ള കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. മാര്‍ച്ച് 31 എന്നത് ഡിസംബര്‍ 31 വരെ നീട്ടിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. പുനരധിവാസത്തിലെ വായ്പ വിനിയോഗതിന്റെ സമയപരിധിയില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി കോടതി വിമര്‍ശിച്ചു. കാര്യങ്ങള്‍ നിസാരമായി എടുക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച് കേന്ദ്രത്തെ ഓര്‍മിപ്പിച്ചു. പുനരധിവാസവുമായി ബന്ധപ്പെട് കേന്ദ്രം അനുവദിച്ച വായ്പയ്ക്ക് മാര്‍ച്ച് 31 ആയിരുന്നു കേന്ദ്രം സമയപരിധി നിശ്ചയിച്ചത്. ഇത് പ്രായോഗികമല്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. വായ്പാ വിനിയോഗത്തിന്റെ തീയതി മാര്‍ച്ച് 31ല്‍ നിന്ന് ഡിസംബര്‍ 31 ലേക്ക് മാറ്റിയെന്ന് കേന്ദ്രം കോടതി അറിയിച്ചു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച തന്നെ സത്യവാങ്മൂലം നല്‍കാനും കോടതി കര്‍ശന നിര്‍ദേശം നല്‍കി. ചില ബാങ്കുകള്‍ വായ്പ തിരിച്ചു പിടിക്കാന്‍ നടപടി തുടങ്ങിയെന്നും ഇക്കാര്യത്തില്‍ കേന്ദ്രം അന്തിമ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനുള്ള കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനല്‍കിയെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
