ലോകത്ത് ഏറ്റവുമധികം പാമോയിൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്ന് മലേഷ്യയാണെങ്കിൽ ഏറ്റവും അധികം പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ മലേഷ്യയിൽ 2025-ൽ മാത്രം പാമോയിൽ കയറ്റുമതി രംഗത്ത് 10 ശതമാനം ഇടിവാണ് ഉണ്ടായത്. ഒരിടവേളയ്ക്കു ശേഷം പാമോയിൽ ഇറക്കുമതി ഊർജിതമാക്കാൻ ഇന്ത്യ തയ്യാറെടുക്കുയാണ്. ഭക്ഷ്യ എണ്ണ എന്ന നിലയിൽ ഇന്ത്യ ആശ്രയിക്കുന്ന പാമോയിലിൻ്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കഴിഞ്ഞ നവംബറിൽ 8.41 ലക്ഷം ടൺ ആയിരുന്നു. ഡിസംബറിൽ അത് അഞ്ചു ലക്ഷം ടണായി കുറഞ്ഞിരുന്നു. പാമോയിലിൻ്റെ വില കൂടിയതോടെ ഇന്ത്യ ആശ്രയിച്ചിരുന്നത് സോയ ഓയിലിനെയാണ്. ഇതിനേക്കാൾ വിലക്കുറവിൽ പാമോയിൽ ലഭ്യമായി തുടങ്ങിയതാണ് വ്യാപാരികൾ വീണ്ടും പാമോയിലിലേക്ക് തിരിയാൻ കാരണം. 2024 ഡിസംബർ മുതൽ 2025 മാർച്ച് വരെ 15.7 ലക്ഷം ടൺ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഏറ്റവും അധികം പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ
