പ്രവാസികള്‍ക്കായി ഗ്ലോബല്‍ റിഷ്ടാ പോര്‍ട്ടല്‍

Global Pravasi Rishta Portal

പ്രവാസികള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ഗ്ലോബല്‍ പ്രവാസി റിഷ്ടാ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവാസികള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം പുതിയ പോര്‍ട്ടല്‍ പുറത്തിറക്കിയത്.

ലോകത്തുള്ള 3.1 കോടി പ്രവാസികളുമായി നേരില്‍ സംവദിക്കുന്നതിന് ലക്ഷ്യമിട്ടാണ് പോര്‍ട്ടല്‍ സജ്ജീകരിക്കുന്നത്.കോണ്‍സുലാര്‍ സര്‍വിസുകള്‍ എളുപ്പത്തില്‍ ലഭിക്കാനും പോര്‍ട്ടല്‍ സഹായിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എമര്‍ജന്‍സി അലര്‍ട്ടുകള്‍, നിര്‍ദേശങ്ങള്‍, വിവരങ്ങള്‍ എന്നിവ ലഭിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പുതിയ സ്‌കീമുകളെക്കുറിച്ച് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും ഇന്ത്യന്‍ എംബസികള്‍ അടക്കമുള്ള പ്രതിനിധി കാര്യാലയങ്ങളുമായും, പ്രവാസികളുമായും ത്രിമാന ആശയവിനിമയം പുതിയ പോര്‍ട്ടലിലൂടെ സാധ്യമാകും.