ഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി. തലസ്ഥാനത്ത് സ്ഥിതി വഷളാവുകയാണ്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ കിട്ടുന്നുണ്ടോയെന്ന് ആരാഞ്ഞ കോടതി, ആശുപത്രികളിലെ ലഭ്യമായ കിടക്കകളുടെ വിവരങ്ങള്‍ അടക്കം റിപ്പോര്‍ടട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
കോവിഡ് മഹാമാരി രൂക്ഷമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 121 മരണവും 6,746 പുതിയ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ടുചെയ്തു. ഒരു മാസത്തിനിടയില്‍ 24 മണിക്കൂറിനുള്ള കോവിഡ് മരണം 100 കവിയുന്നത് സംസ്ഥാനത്ത് ഇത് നാലാം തവണയാണ്.