ദിലീപിന് എതിരായ മൊഴി മാറ്റിപ്പറയില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ തന്നെ സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സാക്ഷിയായ ചുവന്നമണ്ണ് സ്വദേശി ജെന്‍സണ്‍. കേസില്‍ ദിലീപിന് എതിരായ മൊഴി മാറ്റിപ്പറഞ്ഞാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കാമെന്ന് പ്രതിഭാഗം പറഞ്ഞതായി ജെന്‍സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി ജെന്‍സണ്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ പള്‍സര്‍ സുനിക്കൊപ്പം ജെന്‍സണ്‍ ജെയില്‍വാസം അനുഭവിച്ചിരുന്നു. മോഷണക്കേസിലാണ് ജെന്‍സണ്‍ ജെയിലിലായത്. സഹതടവുകാരനായ പള്‍സര്‍ സുനി, നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക ചില വിവരങ്ങള്‍ തന്നോട് പങ്കുവച്ചതായി ജെന്‍സണ്‍ ജെയില്‍മോചിതനായശേഷം പോലീസിന് മൊഴി നല്‍കിയിരുന്നു.