മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി എസ്.പി

മലപ്പുറം : മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ബൂത്തുകള്‍ സന്ദര്‍ശിച്ചു. മാവോയിസ്റ്റ് സാധ്യതയുള്ള ജില്ലയിലെ 87 ബൂത്തുകള്‍ സംഘം സന്ദര്‍ശിച്ചു. കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, അരീക്കോട്, നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലെ ബൂത്തുകളിലാണ് സന്ദര്‍ശനം നടത്തിയത്. പെരിന്തല്‍മണ്ണ എ. എസ്. പി എം. ഹേമലത എന്നിവരും സംഘത്തിലുണ്ടായിരുന്നു.