സ്വകാര്യ മേഖലയിലെ മിനിമം വേദനം: മുമ്പ് ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ബാധകം

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി നിലവിലുള്ളതും പുതുതായി പ്രവേശിക്കുന്നതുമായ എല്ലാവര്‍ക്കും ബാധകമായിരിക്കുമെന്ന് മന്ത്രാലയം. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് 4000 റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വദേശികളുടെ മിനിമം വേതനം രാജ്യത്ത് ഉയര്‍ത്തിയത്. മുമ്പ് ഇത് 3000 റിയാല്‍ ആയിരുന്നു.