തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം മലിനീകരണ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ജിപ്‌സം ബ്ലോക്കുകളുടെ ഉപയോഗവും സാധ്യതയും മുന്‍നിര്‍ത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ദി റെസിഡന്‍സി ടവറില്‍ നടന്ന ശില്പശാല മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍ ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തിന്റെ അഭിമാനമായ വ്യവസായശാലയാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയമെന്നും വിവിധങ്ങളായ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ സ്ഥാപനം മുന്നില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില കുറച്ചും ഗുണമേന്‍മയുള്ളതുമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കണം. ഇവയ്ക്ക് സ്ഥിരമായ വിപണി കണ്ടെത്താനാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.