ദോഹ: മലയാളി യുവാവ് ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി അബു താഹിര്‍(26) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരു ദിവസം മുമ്പാണ് യുവാവ് താമസ സ്ഥലത്തുനിന്നും പുറത്തേയ്ക്ക് പോയത്. ബീച്ചില്‍ സന്ദര്‍ശകരുടെ സാന്നിദ്ധ്യമെത്താത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിനടത്തുനിന്നും പേഴ്സും മൊബൈലും ലഭിച്ചിട്ടുണ്ട്. അവിവാഹിതനായ അബു താഹിര്‍ ഏതാനും വര്‍ഷങ്ങളായി ഖത്തറില്‍ ജോലിനോക്കുകയായിരുന്നു.