തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് കേന്ദ്ര ആരോഗ്യ വിദഗ്ധര്‍. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറും.
അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതില്‍ അസ്വഭാവികതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പ്രതികരിച്ചു. ആവശ്യപ്പെട്ട തോതില്‍ വാക്സില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി കേന്ദ്രം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.